സാന്‍ഫ്രാന്‍സിസ്കോ: ലോകത്തിലാദ്യമായി ഒരു ലക്ഷം കോടി ഡോളര്‍ വിപണിമൂല്യം കൈവരിക്കുന്ന കമ്പനിയായി. ‘ഐ ഫോണ്‍’ നിര്‍മാതാക്കളായ ‘ആപ്പിള്‍’.
ന്യൂയോര്‍ക് സ്റ്റോക് എക്സ്ചേഞ്ചില്‍ ‘ആപ്പിളി’ന്റെ ഓഹരി വിലയിലുണ്ടായ വര്‍ധനയാണ് നേട്ടത്തിന് കാരണം. ഒമ്പതു ശതമാനം വര്‍ധനയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.
42 വര്‍ഷം മുമ്പ് സ്ഥാപിതമായ ‘ആപ്പിള്‍’ ഒരു ഘട്ടത്തില്‍ തകര്‍ന്ന് തരിപ്പണമായതായിരുന്നു. പിന്നീട് കമ്പനിയുടെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിനെ തിരികെയെത്തിച്ച് നടത്തിയ പരിഷ്കാരങ്ങളാണ് കുതിപ്പിന് വഴിവെച്ചത്. ജോബ്സിന്റെ നേതൃത്വത്തിലാണ് ‘ഐ പോഡ്’, ‘ഐ ഫോണ്‍’ തുടങ്ങിയ ജനപ്രിയ ഉല്പന്നങ്ങള് വിപണിയില്‍ എത്തിച്ചത്.