ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായും ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കുന്നതിന്റെയും ഭാഗമായി പുതിയ ഇമോജികളുമായി എത്താനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റായുടെ ഏറ്റവും പുതിയ വേര്‍ഷനില്‍ പുനര്‍ നിര്‍മ്മിച്ച 155 ഇമോജികളാണ് വരാനൊരുങ്ങുന്നത്.
പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ 2.19.139 വേര്‍ഷനിലായിരിക്കും മാറ്റങ്ങള്‍ ഉണ്ടാവുക. ഏറ്റവും പുതിയ ബീറ്റ ഡൗണ്‍ലോഡ് ചെയ്താല്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ ഡാര്‍ക്ക് മോഡിലേക്ക് മാറുമെന്ന സൂചനകളും നല്കുന്നു.