ഫോള്‍ഡബിള്‍(മടക്കാവുന്ന) സ്മാര്‍ട്ട്ഫോണുകള്‍ക്കു ശേഷം ഫോള്‍ഡബിള്‍ വാച്ചുകളും വരുന്നു. സീടിഇയുടെ നൂബിയയാണ് ആല്‍ഫ എന്ന് പേരിട്ട വളഞ്ഞ സ്ക്രീനുള്ള സ്മാര്‍ട്ട് വാച്ചുമായി രംഗത്ത് എത്തിയിരിക്കുന്നത്. ക്യാമറക്ക് പുറമെ ഇ-സിം സംവിധാനം വരെ ഈ സ്മാര്ട്ട്് വാച്ചിലുണ്ട്.
4 ഇഞ്ച് ഓലെഡ് ഫ്ളക്സിബിള്‍ ഡിസ്പ്ലെ തന്നെയാണ് ഈ സ്മാര്‍ട്ട് വാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധരാണ വാച്ചുകളെക്കാള്‍ അധികമാണ് ഇതിന്റെ സ്ക്രീന്‍ വലുപ്പം. ബ്രേസ്ലെറ്റ് പോലെയാണ് ഘടന. ഇത് കൂടാതെ ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ എന്തെല്ലാം പ്രത്യേകതകളുണ്ടോ അതെല്ലാം ഈ സ്മാര്‍ട്ട് വാച്ചിലും ലഭ്യമാക്കിയിട്ടുണ്ട്.
1ജിബി റാം, 8ജിബി ഇന്റേണല്‍ സ്റ്റോറേജ്, സ്നാപ്ഡ്രഗണിന്റെ വിയര് 2100 പ്രൊസസര്‍, 500 എംഎഎച്ച് ബാറ്റി എന്നിവയാണ് ഈ വാച്ചിന്റെ മറ്റു പ്രത്യേകതകള്‍. കൂടാതെ ഫിറ്റ്നസ് അളക്കാനുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. സ്ക്രീന്‍ തൊടതെ മുകളില്‍ വിരലുകളുടെ ചലനങ്ങള്ക്കനുസരിച്ചുള്ള നാവിഗേഷന്‍ സംവിധാനവുമുണ്ട്.
അഞ്ച് മെഗാപിക്സലിന്റെ ക്യാമറയാണ് മറ്റൊരു ശ്രദ്ധേയ ഘടകം. 82 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും ഉപയോഗിച്ചിരിക്കുന്നു. രണ്ട് വാരിയന്റുകളുണ്ട് വാച്ചിന്. നേരത്തെ പറഞ്ഞ ഇ-സിം വാരിയന്റിന് പുറമെ ബ്ലൂടൂത്തിലൂടെ ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന വാരിയന്റാണ് മറ്റൊന്ന്. ഏകദേശം 36,200 രൂപയാണ് ബ്ലൂ ടൂത്ത് വാരിയന്റിന് വില. അതേസമയം ഇ-സിം വാരിയന്റിന് 44,300 രൂപയും. ഗോള്‍ഡ് കളറിന്റെ വില ഇതിലും കൂടും.