ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഉപയോക്താക്കളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഡിസംബറില്‍ 85.6 ലക്ഷം ഉപയോക്താക്കളെയാണ് റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചത്. ഇതോടെ ജിയോയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 28.01 കോടിയിലെത്തി.
അതേസമയം വോഡഫോണ്‍ ഐഡിയയുടെയും ഭാരതി എയര്‍ടെല്‍ ഉപയോക്താക്കളുടേയും എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ആകെ വയര്‍ലെസ് (ജിഎസ്എം, സിഡിഎംഎ, എല്‍ടിഇ) ഉപയോക്താക്കളുടെ എണ്ണം 2018 നവംബറിലുണ്ടായിരുന്ന 117.17 കോടിയില്‍ നിന്നും 2018 ഡിസംബറില്‍ 117.6 കോടിയിലേക്ക് എത്തി.
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയ്ക്ക് ആകെ 41.87 കോടി ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ 23.32 ലക്ഷം ഉപയോക്താക്കളെയാണ് ഡിസംബര്‍ മാസം വോഡഫോണ്‍ ഐഡിയ്ക്ക് നഷ്ടമായത്.
എയര്‍ടെലിന്റെ ആകെ ഉപയോക്താക്കളുടെ എണ്ണം 34.03 കോടിയാണ്. 15.01 ലക്ഷം ഉപയോക്താക്കളെയാണ് ഡിസംബറില്‍ എയര്‍ടെലിന് നഷ്ടമായത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ടെലികോം ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച ഡിസംബര്‍ മാസത്തെ കണക്കുകള്‍ പുറത്തുവിട്ടത്.