സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയ ഹോണര്‍ സ്മാര്‍ട്ട് വാച്ചുകളുമായി വിപണിയിലേക്കെത്തുന്നു. കഴിഞ്ഞ മാസമാണ് ഹോണര്‍ ആദ്യ സ്മാര്‍ട്ട് വാച്ചായ ഹോണര്‍ വാച്ച് മാജിക് അവതരിപ്പിച്ചത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ ഈ മോഡല്‍ ലഭ്യമായിരുന്നില്ല.
ഫെബ്രുവരി 21 മുതല്‍ ആമസോണ്‍ വഴിയാണ് ഹോണര്‍ സ്മാര്‍ട്ട് വാച്ചിന്റെ വില്‍പ്പന. പ്രീമിയം മെറ്റലില്‍ ആണ് വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. 1.2 ഇഞ്ച് എച്ച്ഡി ആമലോഡ് ഡിസ്പ്ലെയാണ് വാച്ചിനുള്ളത്. ഹൃദയമിടിപ്പ് അളക്കാനും മറ്റു ദൈനംദിന കാര്യങ്ങള്‍ക്കും ഉപകാരപ്പെടുന്ന സംവിധാനങ്ങളുമാണ് വാച്ചിന്റെ പ്രധാന സവിശേഷതകള്‍.
5എടിഎം വാര്‍ട്ടര്‍ റെസിസ്റ്റന്‍സ്, ജിപിഎസ്, ബാരോമീറ്റര്‍, എന്‍എഫ്സി( ഫയല്‍ ട്രാന്സാക്ഷന്) തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. 178 എംഎഎച്ച് ആണ് ബാറ്ററി, ഫുള്‍ചാര്‍ജില്‍ ഏഴ് ദിവസം വരെ ഉപകാരപ്പെടുത്താം. പതിനായിരത്തിന് മുകളിലാണ് വാച്ചിന്റെ വില. ലാവ ബ്ലാക്ക് സ്പോര്‍ട്സ് വാരിയന്റിന് 13,999 രൂപയും മൂണ്‍ ലൈറ്റ് സില്‍വര്‍ വാരിയന്റിന് 14,999 രൂപയും വിലവരും.