ഉപയോക്താക്കളുടെ മെമ്മറികളും, വാര്‍ഷികങ്ങളും ഓര്‍ത്ത് വെച്ച് വീഡിയോ തയ്യാറാക്കി ഞെട്ടിക്കുന്ന ഫേസ്ബുക്കിന് 15ാം വാര്‍ഷികാഘോഷവേളയില്‍ വീഡിയോ സമ്മാനിച്ച് ന്യൂയോര്‍ക്ക് ടൈംസ്. ഫേസ്ബുക്ക് ആനിവേഴ്സറി വീഡിയോ ടാംബ്ലെറ്റ് ഉപയോഗിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് ഫേസ്ബുക്കിന് ആശംസ നേര്‍ന്നത്.
വാര്‍ഷികത്തോടനുബന്ധിച്ച് ഫേസ്ബുക്ക് സമൂഹത്തില്‍ പോസിറ്റീവ് മനോഗതി ഉണ്ടാക്കിയെന്ന്, സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നേരത്തെ കുറിക്കുകയുണ്ടായി. ഇതിനുള്ള പരോക്ഷ മറുപടിയായാണ് ടൈംസ് ട്രോള്‍ വീഡിയോ ഇറക്കിയിരിക്കുന്നത്.
ഫേസ്ബുക്കിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളും, വിവര ചോര്‍ച്ചാ വിവാദവും അതിനെ തുടര്‍ന്ന് നടന്ന കോടതി ഇടപെടലുകളുമെല്ലാം ആനിവേഴ്സറി വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നല്ല പ്രതികരണമാണ് ലഭിച്ചത്. കുറഞ്ഞ നേരം കൊണ്ട് 3000 തവണയാണ് വീഡിയോ ഷെയര്‍ ചെയ്തത്.
Happy Birthday, Facebook! 15 years today — and what a rollercoaster it has been. We created a friendship anniversary video for Mark Zuckerberg to mark the day. pic.twitter.com/iDz84LrTeV
— NYT Opinion (@nytopinion) February 5, 2019