സാന്‍ഫ്രാന്‍സിസ്കോ: ഇലോണ്‍ മസ്ക് സ്പെയ്സ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് പദ്ധതിയ്ക്ക് വേണ്ടിയുള്ള ബഹിരാകാശ വാഹനത്തിന്റെ ചിത്രം പുറത്തുവിട്ട്. മസ്ക് പുറത്തുവിട്ടത് ‘ഹോപ്പര്‍’ എന്ന് വിളിപ്പേരുള്ള സ്റ്റാര്‍ഷിപ്പ് പദ്ധതിയുടെ ആദ്യ പരീക്ഷണ റോക്കറ്റിന്റെ ചിത്രമാണ്. ടെക്സാസിലെ വിക്ഷേപണസ്ഥലത്ത് സ്റ്റാര്‍ഷിപ്പ് പരീക്ഷണ റോക്കറ്റിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ പൂര്‍ത്തിയായി. ഇതിന്റെ ചിത്രങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ട്വിറ്ററിലൂടെയാണ് പൂര്‍ത്തിയായ റോക്കറ്റിന്റെ ചിത്രം മസ്ക് പങ്കുവെച്ചത്. ഇത് യഥാര്‍ത്ഥ ചിത്രമാണെന്നും വരച്ചെടുത്തതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ് അഥവാ ബിഎഫ്ആര്‍ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന ഈ സ്റ്റാര്‍ഷിപ്പ് വാഹനം ചൊവ്വയിലേക്ക് സാധന സാമഗ്രികളും മനുഷ്യരേയും എത്തിക്കാനും ഭൂമിയില്‍ ബഹിരാകാശം വഴി അതിവേഗ ഗതാഗത സൗകര്യമൊരുക്കാനും ലക്ഷ്യമിട്ട് രൂപകല്പന ചെയ്തിട്ടുള്ളതാണ്. ഇലോണ്‍ മസ്ക് സ്റ്റാര്‍ഷിപ്പ് എന്നൊരു പദ്ധതി ആവിഷ്കരിച്ചത് പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റുകളുടെ ചുവടുപിടിച്ചാണ്. ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്കും ചന്ദ്രന്, ചൊവ്വ ഗ്രഹങ്ങളിലേക്കുമുള്ള യാത്ര സ്പേയ്സ് എക്സ് പദ്ധതിയിടുന്നുണ്ട്.
സ്റ്റാര്‍ഷിപ്പ് ഹോപ്പര്‍ നടത്തുക കുത്തനെയുള്ള പറക്കല്‍ പരീക്ഷണങ്ങളാണ്. ജൂണില്‍ ബഹിരാകാശത്തേക്ക് ഉയര്‍ത്തിയുള്ള പരീക്ഷണം നടത്താനാണ് പദ്ധതി. ബഹിരാകാശത്തേക്കുള്ള സ്റ്റാര്‍ഷിപ്പ് വാഹനത്തിന്റെ നിര്‍മ്മാണത്തില്‍ വ്യത്യാസമുണ്ടാവും. ഹോപ്പറിനേക്കാള് വലുതും കനമുള്ള കവചങ്ങള്‍ ഉള്ളതാവും അതെന്നും മസ്ക് കൂട്ടിച്ചേര്‍ത്തു.
Starship test flight rocket just finished assembly at the @SpaceX Texas launch site. This is an actual picture, not a rendering. pic.twitter.com/k1HkueoXaz
— Elon Musk (@elonmusk) January 11, 2019