ഏത് നേരവും ഇന്നത്തെ തലമുറ ഇന്റര്‍നെറ്റിലാണ്. എന്ത് കാര്യങ്ങള്‍ക്കും സംശയനിവാരണം നടത്തുന്നതും ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണ്. കിട്ടിയ വിവരം ശരിയാണോ എന്ന് ഉറപ്പുവരുത്താതെ ആധികാരികമെന്നു കരുതി വിശ്വസിക്കുന്നവരുമുണ്ട്. മൊബൈല്‍ ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്ഷന്.
ലൈംഗിക സംതൃപ്തി നേടാനുപയോഗിക്കുന്ന വിവിധതരം സെക്സ് ടോയ്കളും ഇപ്പോള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. മനസ്സില്‍ നിന്നു വിട്ടുപോകാത്ത ഒബ്സഷനായി ഗാഡ്ജറ്റുകള്‍ മാറുന്നതാണു കാരണം. കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച് ആണ്‍കുട്ടികളില്‍ ആണ് കൂടുതല്‍ കാണാറ്.
നെറ്റ് അഡിക്ഷന് ഉണ്ടോയെന്നു തിരിച്ചറിയാന്‍ എളുപ്പമാണ്. ഇനി പറയുന്ന ആറു ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക…..
* ജീവിതത്തിലെ പ്രധാന കാര്യം ഇന്റര്‍നെറ്റാണ്. അതിനായി മറ്റെല്ലാ വിനോദങ്ങളെയും (യാത്ര, കളി, സുഹൃത്തുക്കള്‍) ഉപേക്ഷിക്കുന്നു
* ദോഷകരമായ വിധത്തിലാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നു മനസ്സിലാക്കിയിട്ടും തുടരുന്നു.
* നെറ്റ് കണക്ഷന് മുറിയുന്ന സാഹചര്യങ്ങളില്‍ ഉറക്കമില്ലായ്മ, തലവേദന, അമിതമായ ദേഷ്യം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ എന്നീ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു.
* മിക്കസമയവും ഇന്റര്‍നെറ്റിനെക്കുറിച്ച് ആലോചിക്കുന്നു. എന്തു ചെയ്യുന്നതിനും അതാണ് ഉത്തേജനം. ഉദാ: രാവിലെ ഉണരുന്നതു പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുമല്ലോ എന്ന ചിന്തയോടെ.
* ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയം ക്രമേണ കൂടിവരുന്നു.
* നെറ്റില്‍ ചെലവാക്കുന്ന സമയം നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നു.
* ഈ ആറു കാര്യങ്ങളില്‍ മൂന്നെണ്ണം ഉണ്ടെങ്കില്‍ ഇന്റര്‍നെറ്റ് അഡിക്ഷന് ഉണ്ടെന്നു മനസ്സിലാക്കി ചികിത്സാസഹായം തേടേണ്ടതാണ്.
* ഉറക്കക്കുറവ്, കണംകയ്യിലും വിരലുകളിലും വേദന, കണ്ണുകള്‍ക്ക് വരള്‍ച്ച, കഴുത്ത് പുറം വേദന, അമിതവണ്ണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ഈ അഡിക്ഷന്റേതായി പ്രകടമാകാറുണ്ട്.