ഫെസ്റ്റിവല്‍ സീസണ്‍ മുന്‍നിര്‍ത്തി ഹുവായ്യുടെ സബ് ബ്രാന്‍ഡ് ഹോണര്‍ 9 എന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്ന് വാരിയന്റുകളിലാണ് അവതരിച്ചത്.
3 ജിബി റാം(32ജിബി ഇന്റേണല്‍ സ്റ്റോറേജ്) മോഡലിന് 11,999 ഉം 4 ജിബി റാം (64ജിബി ഇന്റേണല്‍ സ്റ്റോറേജ്) മോഡലിന് 13,999 രൂപയും 4ജിബി റാം (128ജിബി ഇന്റേണല്‍ സ്റ്റോറേജ്) മോഡലിന് 17,999 രൂപയുമാണ് വില. പര്‍പ്പിള്‍, ബ്ലൂ, സേപ്പിയര്‍ ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് എത്തുന്നത്. ഈ മാസം 31 മുതല്‍ ഫ്ളിപ്പ്കാര്‍ട്ടിലും ഹോണര്‍ ഷോപ്പുകളിലും ലഭ്യമാവും.
റിലയന്‍സിന്റെ ജിയോയുമായി സഹകരിച്ച് ലോഞ്ച് ഓഫറും കമ്പനി നല്‍കുന്നുണ്ട്. 2,200 രൂപ വരെയാണ് ക്യാഷ് ബാക്ക്. ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
ഇന്ത്യയില്‍ 80 ശതമാനം സ്മാര്‍ട്ട്ഫോണുകളും വില്‍ക്കുന്നത് 10,000ത്തിനും 15,000ത്തിനും ഇടയിലുള്ള വിലയിലാണെന്നും അതിനാലാണ് അത്തരമൊരു ഫോണ്‍ വിപണിയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോച്ച് ഡിസ്പ്ലെയാണ് ഫോണിന്റെ പ്രത്യേകത. 5.84 ഇഞ്ച് എഫ്എച്ച്ഡിയോട് കൂടിയുള്ള ഡിസ്പ്ലെ, 2.5ഡി കേര്‍വ്ഡ് ഗ്ലാസ് ഡിസൈന്‍, കിരിണ്‍ 659 പ്രൊസസര്‍, ആന്‍ഡ്രോയിഡ് 8.0 ഒറിയോ, ഡ്യുവല്‍ ബാക്ക് ക്യാമറ സെറ്റ്അപ്(13എം.പി+ 2 എംപി)16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ. 3,000 എംഎഎച്ച് ബാറ്ററി ആന്‍ഡ്രോയിഡ് 8.0 ഒറിയോ ബേസ്ഡ് ഇഎംഐയുഐ 8.0 സോഫ്റ്റ് വയര്‍ ഫോണ്ട്, ഫേസ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ് സെക്യൂരിറ്റി തുടങ്ങിയവയാണ് പ്രത്യേകതകള്‍.