പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം മോഡികൂട്ടുന്നു. നെയിം ടാഗിങ് ഫീച്ചറുമായാണ് ഇന്‍സ്റ്റഗ്രാം പുതിയ പതിപ്പിറങ്ങിയത്. ഇതോടെ ഇന്‍സ്റ്റ അക്കൗണ്ടുകളില്‍ ഫോളോ ചെയ്യു
ന്നത് കുറച്ചു കൂടി എളുപ്പമാവും. ഐ ഫോണുകളിലാണ് പുതിയ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്.
ഇതോടെ സ്വന്തം പേരില്‍ നെയിം ടാഗ് ഉണ്ടാക്കി ഫോളോ കാര്‍ഡുകള്‍ ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഇനി മുതല്‍ പങ്കുവയ്ക്കാനാവും. നെയിം ടാഗുകളുടെ പശ്ചാത്തലം മാറ്റുന്നതിനും ഫോട്ടോ നല്‍കുന്നതിനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
ഫോണിന്റെ ക്യാമറ നെയിം ടാഗിലേക്ക് തിരിക്കുന്നതോടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കടക്കാനും ഫോളോ ചെയ്യാനും കഴിയുമെന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നത്. ഇതുമല്ലെങ്കില്‍ പേജിന്റെ വലത് വശത്തായി നെയിം കാര്‍ഡ് ബട്ടന് സൗകര്യവും കൊണ്ടുവന്നിട്ടുണ്ട്. ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ഇന്‍സ്റ്റ പേരുകള്‍ ടൈപ്പ് ചെയ്ത് അക്കൗണ്ടുകളിലെത്തി ഫോളോ ചെയ്യുകയെന്ന രീതിയാണ് ഇതുവരെയുണ്ടായിരുന്നത്.
സങ്കീര്‍ണമായ ഇന്‍സ്റ്റ ഹാന്‍ഡിലുകളെ ഇത്തരത്തില്‍ കണ്ടെത്തി ഫോളോ ചെയ്യുക ശ്രമകരമായിരുന്നു. ഇത്തരം ബുദ്ധിമുട്ടുകളാണ് നെയിം ടാഗ് വന്നതോടെ മാറുന്നത്. അപ്ലിക്കേഷന്‍ ഉപയോക്താക്കളെ പുതിയ ഫീച്ചറുകളിലൂടെ കൂടുതല്‍ സന്തോഷിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്‍സ്റ്റഗ്രാം.