ഗൂഗിള്‍ പോലെയൊരു കമ്പനി വ്യത്യസ്തങ്ങളായ പല പരീക്ഷണങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ മാത്രം നടത്തുന്നുണ്ട്. ഒപ്പം പലതും തങ്ങളുടെ പല സേവനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിലേക്ക് ഇപ്പോഴിതാ പുതിയൊരു സംവിധാനം എത്തിയിരിക്കുകയാണ്. പ്രളയം തിരിച്ചറിഞ്ഞു മുന്‍കൂട്ടി മുന്‍കരുതല്‍ അലെര്‍ട്ടുകള്‍ തരുന്ന സംവിധാനമാണ് അടുത്തതായി അവതരിപ്പിക്കുന്നത്.
ഭൂമിശാസ്ത്രപരമായ ഒരു സ്ഥലത്തിന്റെ കിടപ്പ്, വെള്ളത്തിന്റെ നിരപ്പ്, സാറ്റലൈറ്റ് ദൃശ്യങ്ങള്‍ തുടങ്ങി പല സ്രോതസ്സുകളില്‍ നിന്നും ഗൂഗിള്‍ വളരെ വ്യക്തമായ ഡാറ്റ എടുക്കുകയും അത് അലെര്‍ട്ടുകള്‍ ആയി ഉപഭോക്താക്കളില്‍ എത്തിക്കുന്നതുമാണ് സൗകര്യം.
ഈ പുതിയ സൗകര്യം വരുന്നതോടെ ഇന്ത്യ പോലെയൊരു രാജ്യത്ത് അത് ഏറെ ഗുണം ചെയ്യും എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ എന്ന് മുതല്‍ വരും എന്നതിനെ കുറിച്ച് ഗൂഗിള്‍ കൃത്യമായ ഒരു തിയ്യതി പറഞ്ഞിട്ടില്ല.