സ്മാര്‍ട്ട് ഫോണ്‍ ലോകത്തേക്ക് നിരവധി സവിശേഷതകളുമായി സോണി ( Sony ) എക്സ്പീരിയ XZ3 എത്തുന്നു. സോണി എക്സ്പീരിയ XZ3 വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ അതിന്റെ ചില ചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. 68,452 രൂപയാണ് സോണി എക്സ്പീരിയ XZ3യുടെ വില. 5.7 ഇഞ്ചോടുകൂടിയ ഫോണിന് FHD+(2160×1080) ഡിസ്പ്ലേയാണുള്ളത്. ഫോണിന്റെ പിന്‍വശത്ത് ഡ്യൂവല്‍ ക്യാമറ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സോണിയുടെ എക്സ്പീരിയ XZ2- വിന്റെ നവീകരിച്ച മോഡലാണ് എക്സ്പീരിയ XZ3.
സ്നാപ്ഡ്രാഗണ്‍ 845 ചിപ്സെറ്റാണ് എക്സ്പീരിയ XZ3-ല്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റ് സോണി എക്സ്പീരിയ ഹാന്‍ഡ്സെറ്റുകളെ പോലെ IP68 സര്‍ട്ടിഫിക്കേഷനോടു കൂടിയാണ് എക്സ്പീരിയ XZ3 യും വരുന്നത്. എന്നാല്‍ എക്സ്പീരിയ XZ2 നെ അപേക്ഷിച്ച് എക്സ്പീരിയ XZ3 യ്ക്ക് വളരെയേറെ ഭാരക്കുറവുണ്ട്. 2160 x 1080 പിക്സല്‍ റെസല്യൂഷനോടു കൂടിയ 5-7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെയാണ് ഫോണിന് നല്കിരിക്കുന്നത്.
ആറ് ജിബി റാമുള്ള ഫോണ്‍ രണ്ട് വ്യത്യസ്ത സ്റ്റോറേജ് വകഭേദങ്ങളിലാണ് വിപണിയില്‍ എത്തുക. അതായത് 64ജിബി, 128 ജിബി സ്റ്റോറേജുകളില്‍ ഫോണ്‍ ലഭ്യമാകും. കൂടാതെ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 3250mAh ശേഷിയുള്ള ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിവേഗം ചാര്‍ജ്ജിങ് പിന്താങ്ങുന്ന സംവിധാനവും ഉള്ളതായി കമ്പനി അവകാശപ്പെടുന്നു.
ഡ്യൂവല്‍ ക്യാമറ സംവിധാനത്തോടു കൂടി പുറത്തു വരുന്ന ഫോണിന്റെ പ്രൈമറി ക്യാമറ 19 എംപിയും സെക്കന്‍ഡറി ക്യാമറ 12 എംപിയുമാണ്. ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 13 എംപിയുമാണ്. ആഗസ്റ്റ് 30ന് ബെര്‍ലിനില്‍ നടക്കുന്ന പരിപാടിയില്‍ സോണി എക്സ്പീരിയ തദ3 അവതരിപ്പിക്കുമെന്നാണ് സൂചന.