ടോക്യോ പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് സ്വർണം. ഇന്ത്യയുടെ അവനി ലെഖാരയാണ് പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് വിഭാഗത്തിൽ സ്വർണം നേടിയത്.249.6 പോയിന്റ് സ്കോർ ചെയ്താണ് താരത്തിന്റെ മെഡൽ നേട്ടം. ടോക്കിയോയിൽ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് അവനി നേടിയത്.
ഇതോടെ പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിരിക്കുകയാണ് അവനി ലെഖാര. ലോക റെക്കോർഡ് ഭേദിച്ചാണ് അവനി ലെഖാര സ്വർണനേട്ടം സ്വന്തമാക്കിയത്.ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്.ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവനി ഫൈനലിന് യോഗ്യത നേടിയത്.
Amazing, @AvaniLekhara! #Gold #IND #Tokyo2020 #Paralympics #ShootingParaSport pic.twitter.com/8HosLVegjq
— Paralympic Games (@Paralympics) August 30, 2021