വാഷിങ്ടണ്‍: നാസയുടെ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയിലെ വെര റൂബിന് റിഡ്ജില്‍ നിന്നും അവസാന സെല്‍ഫിയെടുത്ത് പര്യവേക്ഷണം അവസാനിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ക്യൂരിയോസിറ്റി ഈ മേഖലയില്‍ പര്യവേക്ഷണം നടത്തിവരികയായിരുന്നു. ഇവിടെ നിന്നും സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഷാര്‍പ്പ് പര്‍വത പ്രദേശത്തെ കളിമണ്‍ പ്രദേശത്തേക്ക് ഇറങ്ങുമെന്ന് നാസ പറഞ്ഞു.
റിഡ്ജിലെ റോക്ക് ഹാള്‍ എന്ന സ്ഥലം തുളച്ച് കഴിഞ്ഞ ഡിസംബറില്‍ ക്യൂരിയോസിറ്റി 19-ാമത് സാമ്പിള്‍ ശേഖരിച്ചിരുന്നു. ജനുവരി 15ന് ക്യൂരിയോസിറ്റിയുടെ മാര്‍സ് ഹാന്റ് ലെന്‍സ് ഇമേജര്‍ ക്യാമറ ഉപയോഗിച്ച് 57 ചിത്രങ്ങളും പകര്‍ത്തി. സെല്‍ഫി ചിത്രം നിര്‍മ്മിച്ചത് ഈ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്താണ്. ചൊവ്വയിലെ പൊടിക്കാറ്റ് മൂലം ഈ മേഖലയില്‍ പതിവില്‍ കവിഞ്ഞ് പൊടി നിറഞ്ഞിട്ടുണ്ട്.
ക്യൂരിയോസിറ്റി ട്വിസ്റ്റിങ് റിഡ്ജിലെത്തിയത് 2017 സെപ്റ്റംബറിലാണ്. ക്യൂരിയോസിറ്റി ഇനി സഞ്ചരിക്കുന്നത് ഈ മേഖലയുടെ തെക്ക് ഭാഗത്ത് താഴേക്കാണ്. ഷാര്‍പ്പ് പര്‍വതത്തിന് താഴെയുള്ള കളിമണ്ണ് നിറഞ്ഞ ഈ മേഖലയില്‍ നിന്നും ഭൂതകാലത്തില്‍ സ്ഥിതി ചെയ്തിരുന്ന തടാകങ്ങളെ കുറിച്ചുള്ള തെളിവുകള്‍ ലഭിക്കും എന്നാണ് പ്രതീക്ഷ.
ക്യൂരിയോസിറ്റി ചൊവ്വയില്‍ എത്തിയത് 2012-ലാണ്. ക്യൂരിയോസിറ്റിയുടെ ചുമതല ജീവന്റെ നിലനിന്നിരുന്ന അന്തരീക്ഷം എപ്പോഴെങ്കിലും ചൊവ്വയില്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുകയാണ്.