ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് ഇത് നിര്‍മ്മിച്ചത്. ഇന്നലെ രാത്രി ഐഎസ്ആര്‍ഒ വിക്ഷേപിച്ചത് 1.26 കിലോ ഭാരമുള്ള ഉപഗ്രഹമാണ്.
ആറു ദിവസം കൊണ്ടാണ് പന്ത്രണ്ടു ലക്ഷം ചെലവഴിച്ച് വിദ്യാര്‍ത്ഥികള്‍ ഉപഗ്രഹം നിര്‍മ്മിച്ചത്. എന്നാല്‍ ഇതിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കിയത് ആറു വര്‍ഷം കൊണ്ടാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്കിയ പ്രൊഫസര്‍ ശ്രിമതി കേശന് പറഞ്ഞു. ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത് കലാംസാറ്റ്- വി2 എന്നാണ്. സ്വകാര്യ സ്ഥാപനം ഡിസൈന്‍ ചെയ്തു വികസിപ്പിച്ച് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് കലാംസാറ്റ്- വി2. ഈ ഉപഗ്രഹം വിദ്യാഭ്യാസമേഖലയെ സഹായിക്കാന്‍ നിര്‍മ്മിച്ചിരിക്കുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദ്യാര്‍ത്ഥികളുടെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച ശാസ്ത്രഞ്ജരെ അഭിനന്ദിച്ചു. 2017ല്‍ 64 ഗ്രാം മാത്രം തൂക്കം വരുന്ന ഗുലാബ് ജാമുന് എന്ന ഉപഗ്രഹം നാസ വിക്ഷേപിച്ചിരുന്നെങ്കിലും അതു ഭ്രമണപഥത്തിലെത്തിയിരുന്നില്ല.