ഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് ഉപഗ്രഹ നിര്‍മ്മാണത്തില്‍ പ്രവര്‍ത്തി പരിചയം നല്‍കാനായി യങ് സയന്റിസ്റ്റ് പ്രോഗ്രാം സംഘടിപ്പിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ. ഈ പ്രോഗ്രാമാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് പറഞ്ഞു. ഐഎസ്ആര്‍ഒ ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് അമേരിക്കന്‍ സ്പേയ്സ് ഏജന്‍സി നാസയെ മാതൃകയാക്കി യുവാക്കളെ ഈ മേഖയിലേക്ക് ആകര്ക്കുന്നതിനായാണ്.
പരിപാടിയിലേക്ക് ക്ഷണിക്കുന്നത് എട്ടാംതരം വിദ്യാര്‍ത്ഥികളെയാണ്. പരിപാടിയില്‍ 29 സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ പങ്കാളിത്തം ഉണ്ടാകും. കുട്ടികള്‍ക്ക് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ക്ലാസുകള്‍ ലഭിക്കും, കൂടാതെ ഐഎസ്ആര്‍ഒ ലബോറട്ടറികളിലേക്കും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും. പരിപാടിയുടെ മുഴുവന്‍ ചിലവും ഐഎസ്ആര്‍ഒ ആയിരിക്കും വഹിക്കുന്നത്.
തങ്ങള്‍ ആഗ്രഹിക്കുന്നത് ചെറിയ ഉപഗ്രങ്ങളുടെ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തിപരിചയം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനാണെന്നും പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ഉപഗ്രങ്ങള്‍ ആകാശത്തെത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കെ ശിവന് വ്യക്തമാക്കി.
ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ത്രിപുരയിലെ അഗര്ത്തലയിലാവും ആദ്യ ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സെന്ററുകള്‍ ഗവേഷണ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താം.