ദുബായ്: റോഡിലുള്ള തടസ്സങ്ങള്‍ നീക്കി യാത്രക്കാര്‍ക്ക് തുണയായ പാക്കിസ്ഥാനി ഡെലിവറി ബോയിയെ ഒടുവില്‍ നേരില്‍ കണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. അബ്ദുള്‍ ഗഫൂറിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് അദ്ദേഹത്തെ തേടി ദുബായ് കിരീടാവകാശി എത്തിയത്.
യുകെയില്‍ നിന്നു യുഎയിലേയ്ക്ക് വന്ന ഉടന്‍ തന്നെ അബ്ദുള്‍ ഗഫൂറിനെ കാണാന്‍ എത്തുകയായിരുന്നു ഷെയ്ഖ് ഹംദാന്‍. അബ്ദുള്‍ ഗഫൂര്‍ റോഡില്‍ നിന്ന് രണ്ട് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നീക്കം ചെയ്യുന്ന വീഡിയോ ആണ് വൈറലായത്.
ഇതിന് പിന്നാലെ ഷെയ്ഖ് ഹംദാന്റെ പ്രശംസ നേടി അബ്ദുള്‍ ഗഫൂര്‍ പ്രശസ്തനായി.
നന്മയുളള ഈ പ്രവൃത്തി പ്രശംസനീയമാണെന്നാണ് ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ നാട്ടില്‍ ഇല്ലെന്നും തിരികെ എത്തിയാല്‍ ഉടന്‍ നേരില്‍ കാണാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനു പിന്നാലെ ഷെയ്ഖ് ഹംദാന്‍ ഗഫൂറിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
വലിയ അപകടങ്ങള്‍ക്കുവരെ കാരണമായേക്കാവുന്ന തടസ്സം മാറ്റിയ വിഡിയോ തൊട്ടപ്പുറത്ത് കാറില്‍ ഒരാള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇങ്ങനെയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ എത്തിയത്. അബ്ദുള്‍ ഗഫൂറിനെ കണ്ടതിന് പിന്നാലെ ഷെയ്ഖ് ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും ട്വിറ്ററിലും അബ്ദുള്‍ ഗഫൂറിന്റെ തോളത്ത് കൈയിട്ടു നില്ക്കുന്ന ചിത്രം പങ്കുവച്ചു. ‘അബ്ദുള്‍ ഗഫൂറിനെ കണ്ടതില്‍ അഭിമാനമുണ്ട്, പിന്തുടരേണ്ട ഒരു യഥാര്‍ഥ മാതൃക’, എന്നാണ് ചിത്രത്തോടൊപ്പം ഷെയ്ഖ് ഹംദാന്‍ കുറിച്ചത്.
An honor to meet you Abdul Ghafoor, a true example to be followed. pic.twitter.com/eRQ0nuYAZF
— Hamdan bin Mohammed (@HamdanMohammed) August 11, 2022