ദുബൈ: വിവാദങ്ങളില്‍ മുങ്ങുമ്പോഴും കേരളത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് യുഎഇ ഇസ്ലാമിക് ബാങ്ക്. പ്രളയകെടുതി അനുഭവിക്കുന്ന കേരളത്തിന് 5മില്യണ്‍ ദിര്‍ഹം (9,54,84,740.96രൂപ) സംഭാവന ചെയ്യുമെന്ന് ബാങ്ക് അറിയിച്ചു. എല്ലാ വ്യവസായികളും സംരംഭങ്ങളും കേരളത്തെ സഹായിക്കണമെന്ന ഖലീഫമാരുടെ നിര്‍ദേശം പിന്തുടര്ന്നാണ് ബാങ്കിന്റെ നടപടി.
കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റിനാണ് ഈ തുക കൈമാറിയിരിക്കുന്നത്. ‘കേരളത്തിലുള്ള ഞങ്ങളുടെ ഇന്ത്യന്‍ സഹോദരങ്ങളുടെ ദുരിതമകറ്റാന്‍ ഈ തുക പൂര്‍ണമായും ഉപയോഗിക്കും.’ എംബിആര്‍സിഎച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്മാന് ഇബ്രാഹിം ബൗമെല്ല പറഞ്ഞു.
ലോകമെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം പ്രാവര്‍ത്തികമാക്കുകയാണ് ഞങ്ങള്‍ ചെയ്തത് എന്നും ബാങ്ക് ബോര്‍ഡ് അംഗം അബ്ദുള്ള അല്‍ ഹംലി പറഞ്ഞു. മനുഷ്യരുടെ ദുരിതവും വേദനകളും അകറ്റാനുള്ള അത്തരം ശ്രമങ്ങളില്‍ പങ്കാളിയാവുന്നതില്‍ ബാങ്കിന് അഭിമാനമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.