ദുബൈ: പ്രവാസി മലയാളി യുവാവ് ദുബായിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി തിരുമംഗലത്ത് സുനീബ് ആണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. ജോലി ചെയ്യുന്നതിനിടെ സുനീബ് കുഴഞ്ഞുവീഴുകയായിരുന്നു.
ദുബായിയിലെ ആശുപത്രിയില്‍ ഓപ്പറേഷന് തീയറ്ററിലായിരുന്നു ജോലി. ഡ്യൂട്ടിക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണപ്പെട്ടത്. തിരുമംഗലത്തെ അബൂബക്കര്‍ – സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ – ജാസ്മിന് ദുബായിയില്‍ തന്നെ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു.
also read: ഇത് ചരിത്ര നേട്ടം, മനുഷ്യശരീരത്തില്‍ തുടിച്ച് പന്നിയുടെ ഹൃദയം, ശസ്ത്രക്രിയ വിജയകരം
നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന സുനീബ് പിന്നീട് ദുബായിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.