അബുദാബി: ചൂടുവെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടന്‍ സൈതലവി ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. യുഎഇയിലെ ജോലി സ്ഥലത്തുവെച്ചാണ് സൈതലവിയുടെ ദേഹത്ത് ചൂടുവെള്ളം വീണത്.
ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. അബുദാബിയിലെ പവര്‍ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സൈതലവിക്ക് ഇക്കഴിഞ്ഞ 21-ാം തീയ്യതിയായിരുന്നു ഗുരുതരമായി പൊള്ളിലേറ്റത്. പവര്‍ സ്റ്റേഷനിലെ വാട്ടര്‍ ഹീറ്ററിലെ തിളച്ച വെള്ളം ശരീരത്തില്‍ വീഴുകയായിരുന്നു.
also read: എസ്എസ്എല്‍സി പരീക്ഷ തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി
തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഞായറാഴ്ചയായിരുന്നു അന്ത്യം. പരേതനായ കോറാടന്‍ മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ – ഷംസിയ. മക്കള്‍ – മുഹമ്മദ് സലീക്ക്, ഫസ്ന, സന. ഇപ്പോള്‍ ബനിയാസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.