കുവൈത്ത് സിറ്റി: സ്കൂളില്‍ സഹപാഠികളുടെ ഉപദ്രവം സഹിക്കാനാവാതെ 15 വയസുകാരി ജീവനൊടുക്കി. കുവൈത്തിലെ ഫിന്റാസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്നു വീണെന്ന വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശമാണ് ആഭ്യന്തര മന്ത്രാലത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്.
മെഡിക്കല്‍ സംഘവും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടിയുടെ അച്ഛന് കുവൈത്ത് പൗരനും അമ്മ വിദേശിയുമാണ്. താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ കയറിയ കുട്ടി അവിടെനിന്ന് താഴേക്ക് ചാടുകയായിരുന്നു.
സ്കൂളില്‍ സഹപാഠികള്‍ നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഇത് കുട്ടിയുടെ മാനസിക നില താളംതെറ്റുന്നതിലേക്ക് വരെ എത്തിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു, അന്വേഷണം നടത്തിവരികയാണ്.