ഷാര്‍ജ: യുഎഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാര്‍ജയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഹംരിയയിലായിരുന്നു അപകടമെന്ന് പോലീസ് അറിയിച്ചു.
പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംബന്ധിച്ച വിവരം പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ പോലീസ് അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ പോലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
അശ്രദ്ധമായ ഡ്രൈവിങാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അല്‍ ഹംരിയ പൊലീസ് സ്റ്റേഷന് മേധാവി കേണല്‍ അലി അല്‍ ജലാഫ് പറഞ്ഞു.