ഉറ്റവരല്ലെങ്കിലും ചിലരുടെ മരണവാര്‍ത്ത നമ്മുടെ മനസ്സിനെ വല്ലാതെ തളര്‍ത്തും. അത്തരത്തില്‍ വേദന നല്കിയ രണ്ട് യുവാക്കളുടെ വിയോഗത്തെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി. ഷിഫാസ് (32), രതീഷ് (38) എന്നിവരുടെ മരണത്തെക്കുറിച്ചാണ് അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചത്.
തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം മുതിരക്കായില്‍ ഖാലിദ് മകന് ഷിഫാസ് ഷാര്‍ജയില്‍ സ്വന്തമായി ഗ്യാരേജ് നടത്തി വരികയായിരുന്നു. കണ്ണൂര്‍ കള്ളിക്കണ്ടി രവീന്ദ്രന്റെ മകനാണ് മരിച്ച രതീഷ്. ‘ചെറുപ്പക്കാരുടെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. ചുറുചുറുക്കോടെ ഓടിനടന്ന് വിജയങ്ങള്‍ കൊയ്തെടുക്കേണ്ട യവ്വനങ്ങള്‍ വഴിയില്‍ കൊഴിഞ്ഞു പോകുമ്പോള്‍ എങ്ങിനെ സഹിക്കാനാകും ‘- എന്ന് അഷ്റഫ് താമരശ്ശേരി പറയുന്നു.
അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ന് മലയാളികളായ രണ്ട് യുവാക്കളുടെ മൃതദേഹമാണ് നാട്ടിലേക്ക് കയറ്റി അയച്ചത്. തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം മുതിരക്കായില്‍ ഖാലിദ് മകന് ഷിഫാസ് (32). ഷാര്‍ജയില്‍ സ്വന്തമായി ഗ്യാരേജ് നടത്തി വരികയായിരുന്നു ഈ യുവാവ്. മറ്റൊരാള്‍ കണ്ണൂര്‍ കള്ളിക്കണ്ടി രവീന്ദ്രന് മകന് രതീഷ് (38) എന്നിവരാണ് അകാലത്തില്‍ നമ്മോട് വിടപറഞ്ഞു പോയത്.
ചെറുപ്പക്കാരുടെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. ചുറുചുറുക്കോടെ ഓടിനടന്ന് വിജയങ്ങള്‍ കൊയ്തെടുക്കേണ്ട യവ്വനങ്ങള്‍ വഴിയില്‍ കൊഴിഞ്ഞു പോകുമ്പോള്‍ എങ്ങിനെ സഹിക്കാനാകും. കുടുംബത്തിനും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എങ്ങിനെ നികത്താനാകും ഈ തീരാ നഷ്ടം.
ജീവിത ശൈലീ രോഗങ്ങള്‍ വളരേ കൂടുതല്‍ അനുഭവിക്കുന്നവരാണ് പ്രവാസികള്‍. ജോലിയുടെ പിരിമുറുക്കം, വീട്ടുകാരെ വിട്ടു നില്‍ക്കുന്നതിന്റെ മാനസിക സംഘര്‍ഷം, വ്യായാമമില്ലായ്മ, ഭക്ഷണ രീതികളിലെ പൊരുത്തക്കേട് തുടങ്ങിയ അനവധി വിഷയങ്ങള്‍ പ്രവാസികളെ അലട്ടുന്നുണ്ട്. ഇതിനൊക്കെ തക്കതായ ബോധവല്‍ക്കരണം നടക്കേണ്ടതുണ്ട്. സര്‍ക്കാര്‍, സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.
നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അത് വിസ്മരിച്ചുകൂടാ….
അകാലത്തില്‍ വിടപറഞ്ഞുപോയ
പ്രിയ സഹോദരങ്ങള്‍ക്ക് ഉടയ തമ്പുരാന് തക്കതായ പ്രതിഫലം നല്കി അനുഗ്രഹിക്കട്ടെ….
Ashraf thamarasseri