മലപ്പുറം: ഓരോ നിമിഷവും മരണം നമ്മുടെ അടുത്തേക്ക് വരുകയാണ്.എപ്പോള്‍,എവിടെ വെച്ച് എന്ന് മാത്രം ആര്‍ക്കും ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ദൈയിതില് സുഹൃത്തിനെയും കണ്ട് തിരിച്ച് ജോലി സ്ഥലത്ത് പോകുന്ന സമയം കാര്‍ വന്ന് ഇടിച്ച് സംഭവ സ്ഥലത്ത് വെച്ച് തന്നെ ഭവാസ് എന്ന ചെറുപ്പക്കാരന് മരണപ്പെടുകയുണ്ടായി.
ഒരു കുടുംബത്തിന്റെ വലിയ ആശ്രയമായിരുന്ന ഭവാസിന്റെ മരണത്തില്‍ വേദന പങ്കുവെയ്ക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി. കഴിഞ്ഞ 14 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചു വരുകയാണ്, മലപ്പുറം പൂവാടിനടുത്തുളള പൊന്മല സ്വദേശി 35 വയസ്സുളള ഭവാസ്.
വളരെ ചെറുപ്പത്തിലെ ഉപ്പ മരണപ്പെട്ടു,ഒരു സഹോദരനും,സഹോദരിയും അടങ്ങിയ കുടുംബത്തിലെ മൂത്തമകനാണ്.ഭവാസ്, 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ല്യാണം കഴിഞ്ഞു, 8 വയസ്സും 5 വയസ്സും പ്രായമുളള രണ്ട് മക്കളാണ് പരേതനുളളത്.ഒരു കുടംബത്തിന്റെ വലിയൊരു ആശ്രയമായിരുന്നു ഭവാസ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു സ്വകാരൃ കമ്പനിയില്‍ അക്കാണ്ടന്റ് ആയി ജോലി ചെയ്ത് വരുകയായിരുന്നു. ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഇത്രയുളളു ആയുസ്സ്. നമ്മള് നടക്കുമ്പോള്‍, നില്ക്കുമ്പോള്, ഇരിക്കുമ്പോള്‍ ഒക്കെ മരണം പതുങ്ങിയിരുപ്പുണ്ടാകും.ഈ ദുനിയാവിലെ ജീവിതത്തില്‍ സംഭവിക്കുമെന്ന് ഏറ്റവും ഉറപ്പുള്ള കാര്യങ്ങളിലൊന്നാണ് മരണം- അഷ്റഫ് താമരശ്ശേരി പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
മോനെ നിന്നെ കാണാന്‍ പൂതിയാവുന്നു. അസുഖങ്ങള്‍ എല്ലായിടത്തും കൂടുന്നത് കാരണം ഉമ്മാക്ക് വല്ലാത്ത ബേജാറ്,നേരാ വണ്ണം ഉറങ്ങീട്ട് കൂറച്ച് ദിവസമായി,എന്തോ ആപത്ത് വരുന്നത് പോലെ,നിന്നെ എനിക്ക് കാണണം ഞാന്‍ മരിക്കുന്നതിന് മുമ്പ്.രണ്ട് ദിവസങ്ങള്‍ക്ക് ഉമ്മാന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ മകന് ഭവാസ് വിളിച്ചപ്പോള്‍ ഉമ്മാന്റെ മറുപടിയായിരുന്നു ഇത്. പെറ്റ വയറിന്റെ നോവ് ഉമ്മാക്ക് മനസിലാവുന്നത് പോലെ മറ്റാര്‍ക്കാണ് കഴിയുക,ഏതോ ഒരാപത്ത് കുടുംബത്തില്‍ വരുന്നു വെന്നത് പടച്ചവന് ഉമ്മായുടെ മനസ്സില്‍ അറിയിച്ച് കൊടുത്ത് കാണും.
ഓരോ നിമിഷവും മരണം നമ്മുടെ അടുത്തേക്ക് വരുകയാണ്.എപ്പോള്‍,എവിടെ വെച്ച് എന്ന് മാത്രം ആര്‍ക്കും ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ദൈയിതില് സുഹൃത്തിനെയും കണ്ട് തിരിച്ച് ജോലി സ്ഥലത്ത് പോകുന്ന സമയം കാര്‍ വന്ന് ഇടിച്ച് സംഭവ സ്ഥലത്ത് വെച്ച് തന്നെ ഭവാസ് എന്ന ചെറുപ്പക്കാരന് മരണപ്പെടുകയുണ്ടായി.ഈ വാര്‍ത്ത എല്ലാപേരും അറിഞ്ഞതാണല്ലോ
കഴിഞ്ഞ 14 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചു വരുകയാണ്, മലപ്പുറം പൂവാടിനടുത്തുളള പൊന്മല സ്വദേശി 35 വയസ്സുളള ഭവാസാണ് മരണപ്പെട്ടത്. വളരെ ചെറുപ്പത്തിലെ ഉപ്പ മരണപ്പെട്ടു,ഒരു സഹോദരനും,സഹോദരിയും അടങ്ങിയ കുടുംബത്തിലെ മൂത്തമകനാണ്.ഭവാസ്, 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ല്യാണം കഴിഞ്ഞു, 8 വയസ്സും 5 വയസ്സും പ്രായമുളള രണ്ട് മക്കളാണ് പരേതനുളളത്.
ഒരു കുടംബത്തിന്റെ വലിയൊരു ആശ്രയമായിരുന്നു.ഭവാസ്,കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു സ്വകാരൃ കമ്പനിയില്‍ അക്കാണ്ടന്റ് ആയി ജോലി ചെയ്ത് വരുകയായിരുന്നു. ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഇത്രയുളളു ആയുസ്സ്. നമ്മള് നടക്കുമ്പോള്‍, നില്ക്കുമ്പോള്, ഇരിക്കുമ്പോള്‍ ഒക്കെ മരണം പതുങ്ങിയിരുപ്പുണ്ടാകും.ഈ ദുനിയാവിലെ ജീവിതത്തില്‍ സംഭവിക്കുമെന്ന് ഏറ്റവും ഉറപ്പുള്ള കാര്യങ്ങളിലൊന്നാണ് മരണം.
‘മക്കള്‍’ എന്ന് കേട്ടാല്‍ ഉള്ളില്‍ അഗ്നിപടരാത്ത ഏത് മാതാവാണുണ്ടാവുക. എവിടെയെങ്കിലും എന്തെങ്കിലും അടിപിടി കേട്ടാല്‍, തിന്മ കണ്ടാല്‍, ആക്സിഡന്റ് കേട്ടാല്‍, ‘ഹോ! എന്റെ മക്കളെങ്ങാന്‍ അതില്‍ പെട്ടിരിക്കുമോ’ എന്ന് ഭയപ്പെടാത്ത ഏതെങ്കിലും മാതാവുണ്ടാകുമോ? എങ്ങനെയാണ് അല്ലാഹുവെ ഈ മരണവിവരം ആ ഉമ്മാനെയും കുടുംബത്തെയും അറിയിക്കുവാന്‍ കഴിയുക.ഈ വേദനയില്‍ നിന്ന് എങ്ങനെ അവര്‍ കരകയറും.
പടച്ച തമ്പുരാന് ആ ഉമ്മാക്കും കുടുംബത്തിനും സമാധാനം നല്കട്ടെ,മണപ്പെട്ട സഹോദരന്റെ കബറിടം പടച്ചവന് വിശാലമാക്കി കൊടുക്കുകയും പാപങ്ങളെ പൊറുത്തു കൊടുക്കുകയും,പരലോക ജീവിതം ധന്യമാക്കി കൊടുക്കുകയും ചെയ്യട്ടെ.
ആമീന്‍.
അല്ലാഹു നമ്മെയെല്ലാപേരെയും അപകട മരണങ്ങളില്‍ നിന്നും,മാരകരോഗങ്ങളില്‍ നിന്നും
ആളുകള്‍ വെറുക്കുന്ന രോഗങ്ങളില്‍ നിന്നും, പെട്ടെന്നുളള മരണത്തില്‍ നിന്നും കാക്കട്ടെ,ആമീന്‍
അഷ്റഫ് താമരശ്ശേരി