റിയാദ്: സൗദി അറേബ്യയിലെ അൽ അഹ്സയിൽ മലപ്പുറം ജില്ലക്കാരനായ 30 വയസ്സുകാരൻ മരിച്ചു. മലപ്പുറം പൊന്മള സ്വദേശി പൂവാടൻ ഇസ്മയിൽ മാസ്റ്ററുടെ മകൻ ഷംസീർ പൂവാടനാണു ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് മരിച്ചത്.
ഒരു സ്വകാര്യ കമ്പനിയിലെ പ്രൊജക്റ്റ് എഞ്ചിനീയറായിരുന്നു ഷംസീർ. പെട്ടെന്ന് ശാരീരിക പ്രയാസങ്ങൾ ഉണ്ടായതിനെത്തുടർൻന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒരു കുട്ടിയുള്ള ഷംസീർ ഭാര്യയുടെ പ്രസവത്തെത്തുടർന്ന് കുട്ടിയെ കാണാൻ നാട്ടിൽ പോകാനൊരുങ്ങിയിരിക്കുകയായിരുന്നു.
നേരത്തെ ഷംസീറിനു കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ റിസൽറ്റ് നെഗറ്റീവായിരുന്നുവെന്ന് ഷംസീർ ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. മൃതദേഹം ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലാണുള്ളത്. തുടർ നടപടികളുമായി ഷംസീർ ജോലി ചെയ്തിരുന്ന കമ്പനി മാനേജ്മെന്റ് രംഗത്തുണ്ട്.