കുവൈറ്റ്: അവധിക്ക് നാട്ടിൽ പോയ പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി കുവൈറ്റ്. നാട്ടിൽ പോയവർ ഒരു വർഷത്തിനുള്ളിൽ തിരിച്ചെത്തിയാൽ മതിയെന്നാണ് ഉത്തരവ്. നേരത്തെ ആറ് മാസത്തിനുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ വിസ റദ്ദാക്കുമായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളിൽപ്പെട്ടവർക്കും തിരിച്ചുവരാനാവാത്തതിനാലാണ് ഇത്തരമൊരു തീരുമാനം. കൂടാതെ വിസിറ്റിംഗ് വിസയിൽ കുവൈറ്റിലെത്തിയവർക്ക് ആഗസ്റ്റ് 31 വരെ വിസ കാലാവധി നീട്ടി നൽകിക്കൊണ്ടും ഉത്തരവിറക്കിയിട്ടുണ്ട്.
കർഫ്യൂ മൂലം താമസ വിസ പുതുക്കാൻ സാധിക്കാത്ത വിദേശികൾക്ക് പിഴയിൽ ഇളവുകളും വരുത്തിയിട്ടുണ്ട്.