ദമ്മാം: സൗദിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ വട്ടയാൽ സ്വദേശി ജോണിയാണ് (52) ദമ്മാം മെഡിക്കൽ കോംപളകസിൽ വെച്ച് മരിച്ചത്. ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
27 വർഷമായി ദമ്മാം സ്റാകോ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഫോട്ടോ കോപ്പി ഓഫീസിന്റെ ചുമതലയുള്ള ജീവനക്കാരനായിരുന്നു. കഴിഞ്ഞ നാല് വർഷക്കാലമായി കിംഗ് ഫഹദ് പെട്രോളിയം ആൻെ മിനറൽ യൂണിവേഴ്സിറ്റിയിൽ ശുചീകരണ മെയിന്റെൻസ് വിഭാഗത്തിൽ ഫോർമാനായി സേവനമനുഷ്ടിക്കുകയായിരുന്നു.
പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ ഏപ്രിലിൽ നാട്ടിൽ പോവാൻ ശ്രമിക്കുന്നതിനിടെ ലോക്ഡൗൺ വന്നപ്പോൾ യാത്ര നീട്ടിവെച്ചതായിരുന്നു. അതിനിടെ സൗദിയിൽ പുതുതായി 1931 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 76726 ആയി . പുതുതായി 2782 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ കോവിഡ് 19 വിമുക്തരായവരുടെ എണ്ണം 48450 ആയി
കോവിഡ് 19 ബാധിച്ച് 12 പേർ കൂടി രാജ്യത്ത് മരണപ്പെട്ടതോടെ മരണം സംഭവിച്ചവരുടെ എണ്ണം 411 ആയി. 27865 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത് . ഇവരിൽ 397 പേരുടെ നില ഗുരുതരമാണ്.
കോവിഡ് ബാധിതർ : റിയാദ് 789. ജിദ്ദ 327, ഹുഫൂഫ് 166, ദമ്മാം 143, മക്ക 120, ബുറൈദ 97, ജുബൈൽ 37, ഖതീഫ് 31, കോബാർ 26, തബൂക് 17, തായിഫ് 13 മദീന 12, ബീഷ് 10 , ദഹ്റാൻ 10, അൽസഹൻ 9, ഖര്‍ജ് 9, മൻഫുദൽ ഹദീസ 7, അൽജഫർ 6, ഉനൈസ 5, ഖൽവ 5, അൽനമാസ് 3, മഹായീൽ അസീർ 3, സ്വഫ് വാ 3, നജ്റാൻ 3, ഷർ വ 3, അൽഹുദാ 3, അൽമജ് മഅ 3, അൽസുലൈൽ 3, റമാഹ് 3, സകാക 2, അബ് ഹാ 2, ബിൻസമീർ 2, സബ്ത അൽഉലായ 2, വാദി ദവാസിർ 2, അംലജ് 2, മറ്റു സ്ഥലങ്ങളിൽ ഓരോരുത്തർക്കുമാണ് റിപ്പോർട്ട് ചെയ്തത്.