അബൂദാബി: കൊവിഡ് ബാധിച്ച് യുഎഇയിൽ ബുധനാഴ്ച മലയാളി അധ്യാപിക ഉൾപ്പെടെ ഒമ്പതുപേർകൂടി മരിച്ചു. ഇതോടെ മരണസംഖ്യ 98 ആയി. പത്തനംതിട്ട കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിൻസി റോയ് മാത്യുവാണ് (46) മരിച്ചത്.
അബൂദാബി ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്. അബൂദബി മാർത്തോമ്മ ഇടവകാംഗമാണ്. മക്കൾ: ഷെറിൾ സാറ മാത്യു, റയാൻ സാമുവേൽ മാത്യു, ഫിയാൻ ജേക്കബ് മാത്യു.മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ. അതേസമയം രാജ്യത്ത് 549 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,929 ആയി. നിലവിൽ ചികിൽസയിലുള്ളവർ 9,502. ഇന്ന് 148 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2,329 ആയി.