ദുബായ്: സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായ് പൊതുമാപ്പിന്റെ ആനുകൂല്യം കിട്ടുമെന്ന പ്രതീക്ഷയില്‍ ഫിലിപ്പൈന്‍ യുവതി. ആഗസ്റ്റ് അഞ്ചിന് നാട്ടില്‍ നടക്കുന്ന സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ പൊതുമാപ്പ് തേടിയെത്തിയതാണ് 31കാരിയായ മരികര് പെരല്ട്ട.
ആഗസ്റ്റ് അഞ്ചിന് സ്വന്തം വിവാഹം നിശ്ചയിച്ചിരിക്കുന്നത്. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പിന്റെ പരിധിയില്‍പെടുത്തി തന്നെ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് അയക്കണമെന്നാണ് മരികറിന്റെ ആവശ്യം.
വീട്ടുജോലിക്കാരിയുടെ വിസയിലാണ് മരികര് യുഎഇയിലെത്തിയത്. കഴിഞ്ഞ നാല് മാസമായി ഇവര്‍ യുഎഇയിലെ അനധികൃത താമസക്കാരിയാണ്. മരികറിന് ഒരു മകളുണ്ട്. അവള് നാട്ടിലാണ്.
അബുദാബിയിലെ ഷഹമയിലാണ് ആംനെസ്റ്റി സെന്റര്‍ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ട് മണിവരെയാണ് സമയം. പൊതുമാപ്പിന്റെ ആനുകൂല്യം തേടിയെത്തിയത് ആയിരങ്ങളാണ്.