അബുദാബി: അബുദാബി ഭാഗ്യദേവതയുടെ കനിവ് വീണ്ടും പ്രവാസി മലയാളിയ്ക്ക്. മലയാളിയായ വാഴപ്പള്ളില്‍ യോഹന്നാന് സൈമണ്‍ ആണ് ചൊവ്വാഴ്ച അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പില്‍ 10 മില്യണ്‍ ദിര്‍ഹം (ഏകദേശം 18.72 കോടി ഇന്ത്യന്‍ രൂപ) സമ്മാനമായി നേടിയത്.
ബിഗ് ടിക്കറ്റ് സംഘാടകന്‍ അഭിനന്ദിക്കാന്‍ വിളിച്ചപ്പോള്‍, തന്നെ പറ്റിക്കാന്‍ ആരോ വിളിക്കുകയാണെന്നാണ് സൈമണ്‍ കരുതിയത്. 041614 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സൈമണ്‍ ഭാഗ്യം കൊണ്ടുവന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. 10 വിജയികളില്‍ ഒരു സിറിയന്‍ പൗരന് ഒഴിച്ചാല്‍ ബാക്കിയെല്ലാവരും ഇന്ത്യക്കാരാണ്, അവരില്‍ ഭൂരിപക്ഷവും മലയാളികളും.
മറ്റു വിജയികള്‍ ഇവരാണ്;
അന്‍വര്‍ അലിയാര് കുഞ്ഞ് 100,000 ദിര്‍ഹം, കാപ്പ് എന്‍എസ് ഭട്ട് 90,000 ദിര്‍ഹം, വിശാല്‍ വട്കര്‍ 80,000 ദിര്‍ഹം, തൈസിര്‍ നാസര്‍ സബിഹ് (സിറിയ) 70,000 ദിര്‍ഹം, ബിജു ചിറമേല്‍- 50,000 ദിര്‍ഹം, ഷൌക്കത്ത് ഷരീഫ് 30,000 ദിര്‍ഹം, രാകേഷ് മേലേ കളം 20,000 ദിര്‍ഹം, സ്രീജുത് ശ്രീരാമന് 10,000 ദിര്‍ഹം, ഷാജി കുന്നന്നരി 10,000 ദിര്‍ഹം, ഫിലിപൈന്‍സില്‍ നിന്നുള്ള ജയ്സണ്‍ ബലോലി ഒരു ലാന്‍ഡ് റോവര്‍ കാര്‍ നേടി.