ഷാര്‍ജ: ഷാര്‍ജയില്‍ 11 വയസുകാരന് മുങ്ങിമരിച്ചു. അല്‍ നഹ്ദയിലെ വീട്ടിനടുത്ത് ഏഷ്യന്‍ കുടുംബത്തിലെ കുട്ടിയാണ് നീന്തല്‍കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. പരിശീലകന് ഒപ്പമുണ്ടായിരുന്നെങ്കിലും മുങ്ങിയ ശേഷം കരയ്ക്ക് എത്തിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ നല്കാന് സാധിച്ചില്ല.
കുട്ടിയെ ഉടന്‍ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 8.45ന് മരിക്കുകയായിരുന്നു. കുളിക്കാനായി അടുത്ത കെട്ടിടത്തിലെ നീന്തല്‍ക്കുളത്തിലെത്തിയ കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്ന് സഹോദരന് പറഞ്ഞത്. സംഭവത്തില്‍ മരിച്ച കുട്ടിയെക്കുറിച്ചോ കുടുംബത്തെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.