ദുബായ്: ദുബായിയില്‍ പൊതുനിരത്തില്‍ വൃത്തിയാക്കാതെ പൊടിപിടിച്ച കാറുകള്‍ പാര്‍ക്ക് ചെയ്താല്‍ പിഴ ശിക്ഷ നല്ക്കാന് ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി. കാറുകള്‍ വൃത്തിയാകാതെ പാര്‍ക്ക് ചെയ്താല്‍ നഗരത്തിന്റെ ഭംഗി നഷ്ടപ്പെടുമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പാലിറ്റി കര്‍ശന നടപടിക്കൊരുങ്ങുന്നത്.
ഇങ്ങനെ കണ്ടെത്തുന്ന കാറുകള്‍ക്ക് 500 ദിര്‍ഹം (ഏകദേശം പതിനായിരത്തോളം ഇന്ത്യന്‍ രൂപ) പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുനിസിപ്പാലിറ്റി ജീവനക്കാരുടെ നേതൃത്വത്തില്‍ നഗരത്തില്‍ കനത്ത പരിശോധന ആരംഭിച്ചു. ഇത്തരത്തിലുള്ള വാഹനങ്ങളെ കണ്ടെത്തിയാല്‍ ഉടന്‍ വാബനങ്ങളില് നോട്ടീസ് പതിപ്പിക്കും.
ശേഷം 15 ദിവസത്തിനകം വാഹനം വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉടമസ്ഥര്‍ മുനിസിപ്പാലിറ്റി അധികൃതരുമായി ബന്ധപ്പെട്ട് പിഴയടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമപ്രകാരം വാഹനം ലേലം ചെയ്ത് വില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്.