അബുദാബി: കഴിഞ്ഞ ബുധനാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളി യുവതിക്ക്. 1.2 കോടി ദിര്‍ഹം (22 കോടിയിലധികം ഇന്ത്യന്‍ രൂപ) യാണ് യുവതിക്ക് ലഭിച്ചത്. കൊല്ലം സ്വദേശി സ്വപ്ന നായരെയാണ് ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് എടുത്ത ടിക്കറ്റിനായി സമ്മാനം. 217892-ാം നമ്പര്‍ ടിക്കറ്റായിരുന്നു സ്വപ്ന എടുത്തിരുന്നത്.
തിരുവനന്തരപുരം സ്വദേശിയായി ഭര്‍ത്താവിനൊപ്പം 2010 മുതല്‍ സ്വപ്ന യുഎഇയില്‍ താമസിക്കുകയാണ്. നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ ഫോണിലൂടെ സ്വപ്നയെ സമ്മാനവിവരം അറിയിച്ചു. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നതെന്ന് സ്വപ്ന പറഞ്ഞു.
ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പാക്കിസ്താനിയായ പ്രവാസിക്കാണ് . ഇതൊഴികെ മറ്റ് സമ്മാനങ്ങള്‍ ലഭിച്ചതും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. ഹന്സ്രാജ് മുകേഷ് ഭാട്ടിയ എന്ന ഇന്ത്യന്‍ പൗരന് ബിഎംഡബ്ല്യൂ 7 സീരീസാണ് സമ്മാനം ലഭിച്ചത്. ഇന്ത്യക്കാരനായ ജോസിന് 90,000 ദിര്‍ഹവും സുരേഷ് എടവനയ്ക്ക് 80,000 ദിര്‍ഹവും സമ്മാനം ലഭിച്ചു. ഇതിന് പുറമെ മാത്യൂ വര്‍ഗീസ്, രാധാകൃഷ്ണന്, നിഖാത് ഷബാന എന്നീ ഇന്ത്യക്കാര്‍ക്കും വിവിധ തുകകള്‍ സമ്മാനമായി ലഭിച്ചു.