ദുബായ്: തൊഴില്‍ അന്വേഷിച്ച് യുഎഇയില്‍ എത്തിയ അനധികൃത താമസകാര്‍ക്കായി 6 മാസത്തെ താല്‍ക്കാലിക വിസ സൗകര്യം അനുവദിച്ച് യുഎഇ. അനധികൃത താമസക്കാരിലെ തൊഴിലന്വേഷകരെ സഹായിക്കാനാണ് നടപടി.
രാജ്യത്തുണ്ടാകുന്ന തൊഴിലവസരങ്ങളില്‍ അനധികൃത താമസക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
ആറ് മാസത്തിനുള്ളില്‍ തൊഴില്‍ കണ്ടെത്താന്‍ കഴിയാത്തവരെ നാട് കടത്തുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത് വ്യക്തമാക്കി. പൊതുമാപ്പ് തേടുന്നവര്‍ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് അല്‍ ഗൈതിന്റെ പ്രസ്താവന.