യുഎഇ: ഇന്ത്യ- പാക് വിദേശകാര്യ മന്ത്രിമാര്‍ വെള്ളിയാഴ്ച അബുദാബിയില്‍ ഒത്തുചേരും. ഒഐസി-വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനെത്തുന്ന ഇരുവരും തമ്മില്‍ ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടാവാന് സാധ്യതയില്ല. പുല്‍വാമ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് ആദ്യമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയും ഒരേവേദിയില്‍ എത്തുന്നത്.
സമാധാനപരമായ മാര്‍ഗത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന നിലപാടിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. ലോക മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒഐസിയുടെ നാല്പത്തി ആറാമത് വിദേശകാര്യ മന്ത്രിതല സമ്മേളനത്തില്‍ ഇരുവരും സംസാരിക്കും.
ഇന്ത്യ-പാക് സംഘര്‍ഷം ഉച്ചേകാടിയുടെ അജണ്ടയില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുള്ള അതിര്‍ത്തിയിലെ യുദ്ധസാഹചര്യത്തില്‍ ഗള്‍ഫ് ഉള്‍പ്പെടെ ഒഐസി രാജ്യങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. വേണമെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിപരിക്കാനായി ഗള്‍ഫ് രാജ്യങ്ങള്‍ മധ്യസ്ഥരാവാമെന്നും അറിയിച്ചിരുന്നു.