റിയാദ്: ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഒരു സ്വദേശി പൗരനെയെങ്കിലും നിയമിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ക്ക് നിയമനം നല്‍കാത്ത ചെറുകിട സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ സേവനം ലഭിക്കില്ലെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്ക് വിദേശ റിക്രൂട്മെന്റ് അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ ധാരാളം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുണ്ട്. ഇതില്‍ ജോലി ചെയ്യുന്ന ജീവനക്കാരിലേറെയും വിദേശികളാണ്. ചെറുകിട സംരംഭം തുടങ്ങി വിദേശികളെ നിയമിക്കുകയും മികച്ച ശമ്പളം ലഭിക്കുന്ന ജോലി സ്വീകരിക്കുകയും ചെയ്യുന്ന ധാരാളം സ്വദേശികള്‍ സൗദിയിലുണ്ട്.
ഇത്തരക്കാരുടെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെ എങ്കിലും നിയമിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്. സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഏറ്റവും ചെറിയ സ്ഥാപനങ്ങളില്‍ പോലും സ്വദേശി ജീവനക്കാര്‍ വേണമെന്നാണ് വ്യവസ്ഥയെന്നും മന്ത്രാലയം വ്യക്തമാക്കി.