കുവൈറ്റ് സിറ്റി: വാണിജ്യസംബന്ധമായി സമൂഹ മാധ്യമങ്ങള്‍ കുട്ടികളെ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ കുവൈറ്റില്‍ കര്‍ശന നിയന്ത്രണം. നീതി ന്യായമന്ത്രാലയമാണ് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ച സാമൂഹിക സുരക്ഷാ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള പ്രമേയത്തിന് ദേശീയ അസംബ്ലി അംഗീകാരം നല്കി.
കുട്ടികളുടെ സ്വകാര്യതയിലേക്കോ വ്യക്തി ജീവിതത്തിലേക്കോ കടന്നു കയറുന്ന പരസ്യങ്ങള്‍ ഒഴിവാക്കണം. സാമ്പത്തിക നേട്ടത്തിനായി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതും തെറ്റാണ്. കുട്ടികളെ അശ്ലീല പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ഗൗരവമേറിയ കുറ്റമായി കണക്കാക്കും. പ്രമേയം സംബന്ധിച്ച ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ അമ്പതില്‍ 40 വോട്ടുകളുടെ പിന്തുണയോടെയാണ് അംഗീകാരം ലഭിച്ചത്.