ഷാര്‍ജ:300 ദിര്‍ഹത്തിന് ഷാര്‍ജയില്‍ നിന്നും പുതിയ ഫോണ്‍ വാങ്ങിയ 32 വയസ്സുള്ള ഏഷ്യക്കാരന് മൂന്നു മാസം ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയും വിധിച്ച് ഷാര്‍ജ കോടതി.
മുന്‍പരിചയമില്ലാത്ത വ്യക്തിയില്‍ നിന്നും ഇന്‍വോയിസോ ബില്ലോ ഇല്ലാതെയാണ് ഏഷ്യക്കാരന് ഫോണ്‍ വാങ്ങിയത്. ഈ ഫോണ്‍ മോഷ്ടിച്ചതായിരുന്നു എന്നതാണ് ഏഷ്യക്കാരനെ ജയിലിലാക്കിയത്.
ബുധനാഴ്ചയാണ് ഷാര്‍ജ ക്രിമിനല്‍ കോടതി ഏഷ്യക്കാരന്റെ ശിക്ഷ പ്രഖ്യാപിച്ചത്. ഇത്രയും വലിയ തുക പിഴ നല്കാന് സാധിക്കില്ലെന്ന് ഏഷ്യക്കാരന് കോടതിയെ അറിയിച്ചു.
ഈ വര്‍ഷം ആദ്യമാണ് ഫോണ്‍ വിറ്റയാളെ ഷാര്‍ജയിലെ തന്റെ കെട്ടിടത്തിനു സമീപത്ത് വച്ച് കണ്ടത്. ഇയാള്‍ സാംസങ്ങിന്റെ പുത്തന്‍ ഫോണ്‍ അതിശയിപ്പിക്കുന്ന വിലയായ 300 ദിര്‍ഹത്തിന് നല്‍കാമെന്നു പറഞ്ഞു.
അതനുസരിച്ചാണ് ഫോണ്‍ വാങ്ങിയത്. ഇത് മോഷ്ടിച്ച ഫോണ്‍ ആണെന്ന് അറിയില്ലായിരുന്നു. ഫോണ്‍ നല്കിയ വ്യക്തിയെയും അറിയില്ല. ഇയാള്‍ ഫോണുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും തനിക്ക് നല്‍കിയില്ലെന്നും ഏഷ്യക്കാരന് കോടതിയെ അറിയിച്ചു.
മോഷണം പോയ ഫോണാണ് തന്റെ കയ്യിലുള്ളതെന്ന് ഇയാള്‍ അറിയുന്നത് പോലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ്. അപ്പോള്‍ താന്‍ ഞെട്ടിപ്പോയി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും ഏഷ്യക്കാരന് പറഞ്ഞു. തനിക്ക് ഫോണ്‍ വിറ്റ ശേഷം ഇയാള്‍ യുഎഇയില്‍ നിന്നും മുങ്ങിയെന്നും ശിക്ഷിക്കപ്പെട്ട വ്യക്തി പറഞ്ഞു. കേസ് വീണ്ടും ജൂലൈ 29ന് പരിഗണിക്കും.