ദുബായ്: നാട്ടിലേക്ക് പോകാന്‍ പണമില്ലാതെ വിദേശത്ത് കഴിയുന്നവരെ സഹായിക്കുന്ന ഒരു ഇന്ത്യക്കാരനാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ വന്‍ ചര്‍ച്ചാവിഷയം. പല്ലവ് എന്ന യുവാവാണ് വീട്ടിലേക്ക്
പോകാന്‍ പറ്റാതെ കഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കാനായി പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.
താന്‍ ഒരിക്കലും കാണാത്ത മകന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി പോകുന്ന ഒരു അച്ഛനെ കണ്ടതോടെയാണ് നാട്ടിലേക്ക് പോകാന്‍ പണമില്ലാതെ കഷ്ട്ടപ്പെടുന്നവരുടെ ബുദ്ധിമുട്ട് പല്ലവ് മനസിലാക്കിയത്. മകന്റെ ജനനത്തിന് ശേഷം ഒരു തവണ പോലും അദ്ദേഹത്തിന് നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.
പല രീതിയില്‍ തൊഴിലാളികള്‍ക്കായി പണം ശേഖരിക്കാന്‍ പല്ലവ് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ ഇന്‍ഷുറന്‍സ് എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ഈ ഇന്‍ഷുറന്‍സ് ഒരുക്കിയിരിക്കുന്നത്. യൂണിയന്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പല്ലവിന്റെ ഈ പദ്ധതിയിലൂടെ 200 ലേറെ പേര്‍ക്കാണ് ഇതുവരെ ആനുകൂല്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.