ദുബായ്: 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാറിന്റെ ഡ്രൈവറെ അതിസാഹസികമായി രക്ഷപ്പെടുത്തി ദുബായ് പോലീസ് വീണ്ടും മാതൃകയാകുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഷാര്‍ജയില്‍ നിന്ന് എമിറേറ്റ്സ് റോഡില്‍ സഞ്ചരിക്കുന്നതിനിടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
പരിഭ്രാന്തനായ ഡ്രൈവര്‍ ബാരിക്കേഡിലോ മറ്റ് വാഹനങ്ങളിലോ ഇടിച്ച് കാര്‍ നിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കമാന്റ് സെന്ററില്‍ നിന്ന് പോലീസ് ഇയാളെ ഫോണില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതിനു ശേഷം മാത്രമേ പോലീസ് പിന്മാറുകയുള്ളൂവെന്ന ഉറപ്പും നല്‍കിയിരുന്നു.
അതേസമയം, രണ്ട് പോലീസ് പട്രോള്‍ സംഘം അപകടമൊഴിവാക്കാനായി മറ്റ് വാഹനങ്ങള്‍ റോഡില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. നിരവധി തവണ ശ്രമം നടത്തി പരാജയപ്പെട്ടെങ്കിലും ഒടുവില്‍ റോഡരികില്‍ വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് സാധിച്ചു. പോലീസ് എത്തി ഡ്രൈവര്‍ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തുവെന്നും ദുബായ് പോലീസ് സീനിയര്‍ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ഐസ അല്‍ ഖാസിം വ്യക്തമാക്കി.
#أخبار | شرطة دبي تنقذ مواطناً تعطل مثبت سيارته على سرعة 140 كيلو متر/ساعة.
التفاصيل:https://t.co/lV6dAe9O5D#أمنكم_سعادتنا pic.twitter.com/zVmFZgzZaD
— Dubai Policeشرطة دبي (@DubaiPoliceHQ) October 13, 2018