ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്നു രാവിലെയാണ് മകനും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനൊപ്പം അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സൗകര്യങ്ങളെക്കുറിച്ചും നടപടികളെ കുറിച്ചും പരിശോധിക്കുന്നതിനായിരുന്നു സന്ദര്‍ശനമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. യാത്രക്കാരെ സ്വാഗതം ചെയ്യുന്നതും നടപടികള്‍ കൂടുതല്‍ എളുപ്പത്തില്‍ ആക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ദുബായ് ഉപഭരണാധികാരിയും ദുബായ് എക്സിക്യൂട്ടിവ് കൗണ്‍സില്‍ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് മക്തും ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും സംഘത്തിനൊപ്പമുണ്ടായിരുന്നു.
Video: Sheikh Mohammed, Sheikh @HamdanMohammed make surprise #Dubai airport visit https://t.co/S1VnUdaa1k#DXB @HHShkMohd pic.twitter.com/Hlz7jTCMAP
— Khaleej Times (@khaleejtimes) 22 July 2018