ദുബായ്: മദ്യലഹരിയിലായിരുന്ന യുവാവ് ഫോണില്‍ ഉറക്കെ സംസാരിച്ച സുഹൃത്തിനെ കുത്തിക്കൊന്നു. ദുബായ് അല്‍ ക്വാസിസിലെ താമസസ്ഥലത്തായിരുന്നു സംഭവം. കൊല്ലപ്പെട്ട യുവാവിനോട് 37 കാരനായ പ്രതി ഫോണില്‍ ശബ്ദം കുറച്ച് സംസാരിക്കുവാനായി ആവശ്യപ്പെട്ടിരുന്നു.
പറഞ്ഞത് അനുസരിക്കാത്തതിനെതുടര്‍ന്ന് യുാവാവ് ബാല്‍ക്കണിയില്‍ വച്ച് സുഹൃത്തിനോട് തര്‍ക്കത്തിലായി. മദ്യത്തിന്റെ ലഹരിയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിക്കെതിരെ കേസെടുത്തു.