കൊച്ചി: റിസര്‍വ് ബാങ്ക് ഈടില്ലാത്ത കാര്‍ഷിക വായ്പകളുടെ പരിധി 1.60 ലക്ഷം രൂപയാക്കി ഉയര്‍ത്തി. മുന്‍പ് ഇത് ഒരു ലക്ഷം രൂപയായിരുന്നു. റിസര്‍വ് ബാങ്കിന്റെ ഈ നടപടി ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ്. ഈ തീരുമാനം ഉണ്ടായത് വ്യാഴാഴ്ച അവസാനിച്ച പണ നയ സമിതി യോഗത്തിലാണ്.
കേന്ദ്ര സര്‍ക്കാര്‍ ഇടക്കാല ബജറ്റില്‍ ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആര്‍ബിഐയുടെ ഈ തീരുമാനം.
ഈടില്ലാത്ത കാര്‍ഷിക വായ്പയുടെ പരിധി ഒരു ലക്ഷമായി ഉയര്‍ത്തിയത് 2010-ലായിരുന്നു. അതിനു ശേഷം ഇങ്ങോട്ട് കൃഷി ചെലവിലുണ്ടായ വര്‍ധനയും ഉയര്‍ന്ന പണപ്പെരുപ്പവും കണക്കിലെടുത്താണ് വായ്പാ പരിധി 1.60 ലക്ഷമായി ഉയര്‍ത്തിയതെന്ന് ആര്‍ബിഐ വ്യക്തമാക്കി.