ന്യൂഡല്‍ഹി: എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നവര്‍ ഉടനെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക.
2018 ഡിസംബര്‍ ഒന്നിനകം മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാനാവില്ല.
ബാങ്കിന്റെ ശാഖയിലെത്തി വേണം മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍. ആര്‍ബിഐയുടെ നിര്‍ദേശ പ്രകാരമാണ് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എസ്എംഎസ്, ഇ-മെയില്‍ അലര്‍ട്ടുകള്‍ നല്‍കുന്നതിന് വേണ്ടിയാണിത്.