സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവോ തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകള്‍ വന്‍വിലക്കുറവില്‍.
കമ്പനിയുടെ ഓണ്‍ലൈന്‍ ഇ കോമേഴ്സ് സ്റ്റോര്‍ വഴി ഓഗസ്റ്റ് ഏഴ് മുതല്‍ 9 വരെയാണ് വില്പന.വിവോ നെക്സ്, വിവോ വി9 എന്നീ രണ്ട് മോഡലുകളാണ് ഫ്ളാഷ് സെയിലിലൂടെ വില്‍ക്കുന്നത്. മൂന്നു ദിവസവും ഉച്ചക്ക് 12 മണിക്കാണ് ഫ്ളാഷ് സെയില്‍ നടക്കുക.
രണ്ട് ഹാന്‍ഡ്സെറ്റുകളും 1,974 രൂപക്ക് ലഭിക്കും. നിലവില്‍ 44,990 രൂപയാണ് വിവോ നെക്സിന്റെ വില.വിവോ വി9ന്റെത് 20,990രൂപയുമാണ്.ഇത് കൂടാതെ എക്സ്ക്ലൂസിവ് ഡിസ്കൗണ്ടുകള്‍, ഹോട്ട് ഡീലുകള്‍, കൂപ്പണുകള്‍, ലക്കി ഡ്രോ, ക്യാഷ് ബാക്ക് എന്നിവയും ഫ്രീഡം കാര്‍ണിവലിന്റെ ഭാഗമായി വിവോ ഒരുക്കിയിട്ടുണ്ട്.