ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ലഭിക്കാനായി ഇനി അധിക സമയം ചെലവഴിക്കേണ്ടി വരില്ല. അപേക്ഷിച്ച് നാലുമണിക്കൂറിനകം പാന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ പുതിയ പദ്ധതി വരുന്നു. പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ചെയര്മാന് സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരുവര്‍ഷത്തിനകം പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്സ് പ്രീ പെയ്മെന്റ്, റീഫണ്ട്, റിട്ടേണിന്റെ സൂക്ഷ്മപരിശോധന തുടങ്ങിയവ വേഗത്തിലാക്കാനുള്ള ഓട്ടോമേഷന്‍ നടപടികളും വകുപ്പ് ഉടനെ നടപ്പാക്കും.