കൊച്ചി: സ്വര്‍ണ്ണവില താഴോട്ട്. സംസ്ഥാനത്ത് സ്വര്‍ണ്ണവില പവന് 22,520 രൂപയായി. കഴിഞ്ഞ ദിവസം പവന് 22,600 രൂപയായിരുന്നു. ആഗോള വിപണിയില്‍ ആവശ്യകത കുറഞ്ഞതാണ് സ്വര്‍ണ്ണ വില താഴാന്‍ കാരണമായത്.
ഡല്‍ഹിയില്‍ 10 ഗ്രാമിന് 31,460 രൂപയാണ് വില. കഴിഞ്ഞ മാസം ആദ്യം 23,720 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണ്ണ വില. ഇതാണ് 22,520 രൂപയില്‍ എത്തിനില്‍ക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ആവശ്യകത കുറയുന്നതിനോടൊപ്പം രൂപയുടെ മൂല്യം ഉയരുന്നതും സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. വെള്ളിവിലയില്‍ 515രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.