മുഖസൗന്ദര്യ സംരക്ഷണത്തിനായി നിരവധി വഴികള്‍ നാം തേടി പോകാറുണ്ട്. മിക്കപ്പോഴും ഫേഷ്യലുകളാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. വീട്ടില്‍ തയ്യാറാക്കുന്നതും അല്ലാതെയുമുള്ള ഫേഷ്യലുകള്‍ ഉപയോഗിക്കുന്നത് ഇന്ന് പതിവ് രീതിയാണ്. പഴങ്ങളും പച്ചക്കറികളുമാണ് ഇതിനായി പൊതുവെ ഉപയോഗിച്ച് വരുന്നത്. അത്തരത്തിലുള്ള ഒരു ഫേഷ്യല്‍ നമുക്ക് പരിചയപ്പെടാം.
ഈ ഫേഷ്യല്‍ തയ്യാറാക്കാന്‍ നമുക്ക് പ്രധാനമായും വേണ്ടത് മത്തങ്ങയാണ്. പൊതുവെ പാചകം ചെയ്യാനായി ഉപയോഗിച്ച് വരുന്ന മത്തങ്ങ ഫേഷ്യലിനായി ഉപയോഗിക്കുമെന്ന് അറിയാവുന്നവര്‍ ചുരുക്കമാണ്. മുഖത്തിന്റെ കരുവാളിപ്പും കുരുക്കളും എല്ലാം അകറ്റി തിളക്കം ലഭിക്കാന്‍ മറ്റെന്തിനെക്കാളും ഉത്തമമാണ് മത്തങ്ങ ഫേഷ്യല്‍.
ഉപയോഗിക്കേണ്ട വിധം
ആദ്യം തൊലി കളഞ്ഞ മത്തങ്ങ എടുത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇതിലേക്ക് ഒരു കാല് ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത്, അല്പം തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്നിവയെല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മസാജ് ചെയ്യാന്‍ മറക്കരുത്. ഒരു 15 മിനുറ്റ് കഴിഞ്ഞ് മുഖത്ത് നന്നായി പിടിച്ചെന്ന് തോന്നിയാല്‍ കഴുകി കളയാം.
തിളക്കം പോരേ, കൂട്ടാം ഇങ്ങനെ ഇരുപത് മിനിട്ട് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മാറ്റമറിയാന്‍ സാധിക്കും. ചര്‍മ്മം കണ്ടാല്‍ നിങ്ങള്‍ അതിശയപ്പെടും എന്നൊന്നും പറയാന്‍ സാധിക്കുകയില്ല. കാരണം ഒരു ദിവസം കൊണ്ടൊന്നും ചര്‍മ്മത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാന്‍ വഴിയില്ല. എന്നാല്‍ ഇത് കുറച്ച് ദിവസം തുടര്‍ച്ചയായി ചെയ്ത് നോക്കൂ. അപ്പോള്‍ ഒരു പക്ഷേ നിങ്ങള്‍ ഒന്ന് അതിശയപ്പെടുന്നതാണ്.