കറുത്ത കട്ടിയുള്ള പുരികങ്ങള്‍ മുഖത്തിന് എന്നും അഴകാണ്. പഴയകാല സൗന്ദര്യ സങ്കല്പ്പങ്ങളില് ഇത്തരം പുരികങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതായിരുന്നു. എന്നാല്‍ ഇന്ന് അത് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. പുരികങ്ങള്‍ വളര്‍ത്താനും പുതുതായി വെച്ച് പിടിക്കാനും തുടങ്ങി പുരികങ്ങള്‍ക്ക് മാത്രമായുള്ള ട്രീറ്റ്മെന്റ്് നിരവധിയാണ്. പുരികങ്ങളുടെ ഭംഗി എന്നും നിലനിര്‍ത്താന്‍ നാം കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
മോയ്ചുറൈസിങ്
കണ്‍പുരികങ്ങള്‍ക്ക് കൂടുതല്‍ കട്ടിയും മൃദുത്വവും വരുത്തുന്നതിന് പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് രണ്ടുമൂന്നു തവണ ഉപയോഗിക്കുമ്പോള്‍ പുരികങ്ങള്‍ക്ക് കട്ടിവെക്കുമെന്നത് ഉറപ്പാണ്.
പുരികം പറിച്ചെടുക്കരുത്
പുരികങ്ങളെ യാതൊരു ശ്രദ്ധയുമില്ലാതെ പറിച്ചെടുക്കുന്നത് അപകടമാണ്. പ്ലക്ക് ചെയ്യുമ്പോള്‍ വളരെ സൂക്ഷിക്കണം. ഭംഗി വരുത്താനും വൃത്തികേടാകാനും ഒരു നിമിഷം മതി.
ഓയില്‍ മസാജ്
നിങ്ങള്‍ തലയില്‍ എണ്ണ തേക്കാറുണ്ടല്ലോ അതില്‍ കുറച്ച് പുരികത്തിലും തേക്കുന്നത് പുരികങ്ങളെ സംരക്ഷിക്കാന്‍ നല്ലതാണ്. ഒലീവ്, വെളിച്ചെണ്ണ, കാസ്റ്റര്‍ എന്നിവ ഉപയോഗിക്കുന്നത് കറുപ്പിനും കട്ടി വര്‍ധിപ്പിക്കാനും സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് പഞ്ഞിയിലോ, തുണിയിലോ, കുറച്ച് എണ്ണയെടുത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്.
മുട്ടയുടെ വെള്ള ഉപയോഗിക്കാം
പ്രോട്ടീനിന്റെ കലവറയാണ് മുട്ട. മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തില്‍ ഉപയോഗിക്കുന്നത് പുരിക വളര്‍ച്ചയെ വേഗത്തിലാക്കും.