തൃശ്ശൂര്‍: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി വാക്സിന് നല്കുന്ന ‘അരികെ’ പദ്ധതിക്ക് തുടക്കമായി. അണ്ടത്തോട് പതിനെട്ടാം വാര്‍ഡില്‍ നിന്ന് ആരംഭിച്ച ‘അരികെ’യുടെ പഞ്ചായത്ത് തല ഉദ്ഘാടനം പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന് ഷഹീര്‍ നിര്‍വഹിച്ചു. വാര്‍ഡിലെ 10 പേര്‍ക്കുള്ള വാക്സിനേഷന് പൂര്‍ത്തിയായി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെ കിടപ്പ് രോഗികള്‍ക്കും കോവിഡ് വാക്സിന് വീടുകളില്‍ എത്തി നല്‍കും.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ടീച്ചര്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രേമ സിദ്ധാര്ത്ഥന്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മൂസ ആലത്തയില്‍, വാര്‍ഡ് മെമ്പര്‍ പി എസ് അലി, മെമ്പര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ ഡോ. ശബ്നം അബു, ഡോ. ഫര്‍സീന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റഷീദ്, പാലിയേറ്റീവ് കെയര്‍ പ്രതിനിധി സിന്ധു, ആശാവര്‍ക്കര്‍മാര്‍, ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവര്‍ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.